കാഞ്ഞിരപ്പുഴ: ഗ്രാമപഞ്ചായത്തിന്റെയും പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടേയും ആഭിമുഖ്യത്തിലുള്ള ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡിന്റെ സൗന്ദര്യവത്കരണ പരിപാടി വർണശ്രീ പദ്ധതിയ്ക്ക് തുടക്കമായി.
ഘട്ടംഘട്ടമായി റോഡിന്റെ ഇരുവശങ്ങളിലും പൂച്ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച് മനോഹരമാക്കുക എന്നാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി, സഹകരണസംഘങ്ങൾ, ക്ലബ്ബുകൾ തുടങ്ങി പഞ്ചായത്തിലെ വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് റോഡിന്റെ സൗന്ദര്യവത്കരണം നടത്തുന്നത്.
ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം പൊറ്റശേരി സ്കൂളിന്റെ മുൻവശത്ത് ചെടികൾ നട്ട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഫർസാന റാഷിദ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.ടി. ഷമീർ, വാർഡ് മെംബർമാരായ വി.കെ. റഷീന, കെ. എസ്. സന്ധിക, പി.എസ്. ഉഷാദേവി, പി.എസ്. ഹുസൈൻ, ജോബി ജോസഫ്, അനിൽകുമാർ, മുഹമ്മദ് സ്വാലിഹ്, പി.ടി . സാബിറ, ജോജോ പുന്നയ്ക്കൽ, പഞ്ചായത്ത് സെക്രട്ടറി സുപ്രിയ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോർജ് നന്പുശേരി, കാഞ്ഞിരപ്പുഴ കൃഷി ഓഫീസർ എ. തസ്നി, പ്രിൻസിപ്പൽ പി. സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ്സ് ടി. സബിത, പിടിഎ പ്രസിഡന്റ് പി. ജയരാജൻ , സ്റ്റാഫ് സെക്രട്ടറിമാരായ മൈക്കിൾ ജോസഫ്, പി.എ അജയ്, അധ്യാപകരായ ദിവ്യ അച്യുതൻ, എച്ച്. അനീസ്, എം. വിനയൻ, ഒ.എസ്. അനീഷ, വിദ്യാർത്ഥി പ്രതിനിധി പി. ആദ്യ, ജിബിൻ എന്നിവർ പ്രസംഗിച്ചു.